1) Agree ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ രണ്ടാം കഷി 2018 ലെ LLP ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത FPS F-ZONE LLP യുടെ പാർട്ണർ ആകാൻ സമ്മതി ക്കുകയാണ്.
2) LLP രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പാർട്ണർ എന്ന നിലയിൽ രണ്ടാം കക്ഷി യുടെ രേഖകളോ ഒപ്പോ ആവശ്വമായി വന്നാൽ ഒന്നാം കക്ഷി നിർദ്ദേശിക്കുന്നത് അനുസരിച്ച് നേരിട്ട് സമർപ്പിക്കേണ്ടതായിരിക്കും.
3) Agree ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം രണ്ടാം കക്ഷിയുടെ അപേക്ഷ ഒന്നാം കക്ഷി യുടെ ഓഫീസിൻറെ ഭാഗത്തിന് വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. വെരി ഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മാത്രമേ രണ്ടാം കക്ഷിക്ക് നിക്ഷേപം നടത്താൻ സാധിക്കും. വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന പക്ഷം രണ്ടാം കക്ഷിക്ക് ഒരു എസ്.എം.എസ് വഴി കൺഫർമേഷൻ ലഭിക്കുന്നതാണ്.
(4) ഓൺലൈൻ ആയി സമർപ്പിച്ച ഐഡി പ്രൂഫുകളിലോ വിവരങ്ങളിലോ എന്തെങ്കി ലും അവ്യക്തത ഒന്നാം കക്ഷിക്ക് തോന്നി അപേക്ഷ നിരസിക്കപ്പെട്ടാൽ ഒറിജിനൽ ഡോക്യുമെന്റുകളുമായി ഒന്നാം കക്ഷിയുടെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്.
5) രണ്ടാം കക്ഷി സമർപ്പിച്ച വിവരങ്ങൾ ഒന്നാം കക്ഷിയുടെ നിയമപരമായ ആവശ ങ്ങൾക്കും ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ രണ്ടാം കക്ഷി ഒന്നാം കക്ഷിക്ക് അധികാരം നൽകിയിരിക്കുന്നു. ഏതെങ്കിലും സാഹചര്യത്തിൽ നിക്ഷേപം പിൻവലിച്ച് ഒന്നാം കക്ഷിയുമായുള്ള പാർട്ണർഷിപ്പ് ഒഴിയുകയാണെങ്കിലും രണ്ടാം കക്ഷി നൽകിയ വ്യക്തി വിവരങ്ങൾ ഒന്നാം കക്ഷി യുടെ കൈവശം സൂക്ഷിക്കുന്നതാണ്.
6) ഒന്നാം കക്ഷിയായ FPS F-ZONE LLP യുടെയോ സബ്സിഡി കമ്പനി കളുടെയോ മേൽ വരുന്ന സാമ്പത്തിക ബാധ്യതകളിൽ രണ്ടാം കക്ഷിക്ക്
നിക്ഷേപം ഒഴിച്ചുള്ള യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയില്ല.
7) രണ്ടാം കക്ഷി നടത്തുന്ന നിക്ഷേപം ഉപയോഗിച്ച് ഒന്നാം കക്ഷിയുടെ കീഴിലെ
എതു പ്രൊജക്ടിന്റെ മൈക്രോ ഷെയർ (FPS) പർച്ചേസ് ചെയ്യണം എന്നത് രണ്ടാം
കക്ഷിയുടെ മാത്രം തീരുമാനമാണ്. ഓരോ മൈക്രോ ഷെയർ (FPS) ക്കും ബാധ
കമായിട്ടുള്ള നിക്ഷേപ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.
8) ഒന്നാം കക്ഷിയായ FPS F-ZONE LLP യുടെ പൊതു സ്വത്തിൽ പാർട്ണ ർ എന്ന നിലയിൽ രണ്ടാം കക്ഷിക്കുള്ള അവകാശം 30% ശതമാനത്തിൽ അക്കൗ ണ്ടിന് ഒന്ന് എന്ന വ്യവസ്ഥയിൽ മാത്രമാണ്.
9) ഒന്നാം കക്ഷിയായ FPS F-ZONE LLP യുടെ സബ്സിഡറി കമ്പനികളുടെ ആസ്തിയിൽ ആ പ്രോജക്റ്റിന്റെ നിക്ഷേപകർക്ക് അവർ പർച്ചേഴ്സ് ചെയ്തിട്ടു ള്ള FPS (മൈക്രോ ഷെയർ) ആനുപാതികമായി അതാത് FPS യുടെ വ്യവ സ്ഥകളിൽ പറഞ്ഞത് പ്രകാരമുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്.
10) ഒന്നാം കക്ഷിയുമായുള്ള രണ്ടാം കക്ഷിയുടെ പാർട്ട്ണർഷിപ്പ് കാലയളവിൽ LLP പാർട്ട്ണർ എന്ന നിലയ്ക്ക് രണ്ടാം കക്ഷിക്ക് നൽകുന്ന ഡോക്യുമെന്റുകളുടെയും മറ്റു വിവരങ്ങളുടെയും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ രണ്ടാം കക്ഷിയുടെ പാർട്ട്ണർഷിപ്പ് പിൻവലിച്ചാലും രണ്ടാം കക്ഷി ബാധ്യസ്ഥനാണ്.
11) മരണം ബുദ്ധിഭ്രംശം പോലെ പാർട്ട്ണർഷിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ കഴി യാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ രണ്ടാം കക്ഷി നേരത്തെ നൽകിയ നോമിനിക്ക് മാത്രമായിരിക്കും ഒന്നാം കക്ഷിയുമായുള്ള രണ്ടാം കക്ഷിയുടെ ആശയവിനിമയം തുടർന്നു കൊണ്ടുപോകാനും നിക്ഷേപം നിലനിർത്തൽ / പിൻവലിക്കൽ എന്നിവ യിൽ തീരുമാനമെടുക്കാനുമുള്ള അധികാരം.
12) ഒന്നാം കക്ഷി Fps F-ZONE LLP യുമായുള്ള ഈ കരാറിൽ നിന്ന് പാർ
ട്ണർക്ക് ഏത് സമയത്തും പിൻവാങ്ങാവുന്നതാണ്. അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഒന്നാം കക്ഷിയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് രേഖാമൂലം അപേക്ഷിക്കേണ്ടതാണ്. മൈക്രോ ഷെയർ ടിക്കറ്റുകൾക്ക് അതത് കമ്പനികളുടെ നിബന്ധനകളും അല്ലാത്ത നിക്ഷേപങ്ങൾക്ക് പരമാവധി 48 ദിവസവും പിൻവലി ക്കൽ പ്രക്രിയ പൂർത്തീകരിക്കാൻ സമയമെടുത്തേക്കാവുന്നതാണ്.
13) ഈ എഗ്രിമെന്റിൽ ഇടക്കാലത്ത് മാറ്റങ്ങൾ വന്നേക്കാവുന്നതാണ്. അത് പാർട്ട്ണർ എന്ന നിലയിൽ രണ്ടാം കക്ഷിയെ അറിയിക്കാനും രണ്ടാം കക്ഷിയുടെ അനുമതി വാങ്ങാനും ഒന്നാം കക്ഷി ബാധ്യസ്ഥമാണ്.
14) ഈ എഗ്രിമെന്റുമായി ബന്ധപ്പെട്ട് ഒന്നാം കക്ഷിക്കും രണ്ടാം കക്ഷിക്കുമിടയിലുള്ള മുഴുവൻ ആശയവിനിമയങ്ങളും രണ്ടാം കക്ഷി അക്കൗണ്ട് ഓപ്പൺ ചെയ്യുന്ന സമ യത്ത് നൽകിയ അഡ്രസ്സിൽ നിന്ന് ഒന്നാം കക്ഷിയുടെ FPS F-ZONE LLP, 3rd Floor, Room: Z74, Kepees Daliya Avanue, PMNA Road Malappuram ngm mulcecan0 fpsideal@gmail.com om nalo ഐഡിയിലേക്കോ അല്ലെങ്കിൽ ഒന്നാം കക്ഷിയുടെ വെബ് സൈറ്റ് കംപ്ലൈന്റ് രജി സ്ട്രേഷൻ വഴിയോ മാത്രം നടത്തേണ്ടതാണ്.
15) ഒന്നാം കക്ഷിയും രണ്ടാം കക്ഷിയും തമ്മിലുള്ള ആശയവിനിമയങ്ങൾക്ക് ഉപയോഗിക്കുന്ന ഭാഷ മലയാളം മാത്രമായിരിക്കും.
16) ഈ കോൺട്രാക്ട് ലിമിറ്റഡ് ലാബിലിറ്റി പാർട്ണർഷിപ്പ് ആക്ട് നിയമങ്ങൾക്ക്
വിധേയമായിരിക്കും.
17) എഗ്രിമെന്റുമായി ബന്ധപ്പെട്ട് ഒന്നാം കക്ഷിക്കും രണ്ടാം കക്ഷിക്കും ഇടയിൽ എന്തെങ്കിലും തർക്കം ഉടലെടുക്കുകയാണെങ്കിൽ അത് പ്രാബല്യത്തിൽ ഉള്ള ഇന്ത്വൻ ആർബിട്രേഷൻ ആകിന് വിധേയമായി പരിഹരിക്കേണ്ടതാണ്.